അമേരിക്കന്‍ പ്രവാസിയായി  പുതിയ ചിത്രത്തില്‍ സംവൃത 

കണ്ണൂര്‍- മലയാളികളുടെ പ്രിയ താരമായ സംവൃത സുനിലിന്റെ പുതിയ ചിത്രം വരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ ഒരുക്കുന്ന സിനിമയിലാണ് ഇത്തവണ സംവൃത അഭിനയിക്കുന്നത്.കല്ല്യാണത്തിന് ശേഷം അഭിനയം തുടര്‍ന്നില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ സംവൃത സജീവമാണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വാര്‍ത്തയാവാറുമുണ്ട്. ചുരുങ്ങിയ കാലയളവില്‍ സംവൃത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ വീണ്ടും സംവൃത സിനിമയില്‍ ജത് കാത്തിരിക്കുകയാണ് ആരാധകര്‍.
സംവൃത അമേരിക്കയില്‍ നിന്ന് തന്നെ അഭിനയിക്കുന്ന രീതിയിലായിരിക്കും സിനിമയുടെ ചിത്രീകരണം. സിനിമയുടെ ഇതിവൃത്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. വിവാഹ ശേഷം സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് കഴിയുന്നത്.

Latest News