വെടിക്കെട്ടും സംഗീതപരിപാടിയും റദ്ദാക്കി, ആരാധകര്‍ക്ക് നിരാശ

അബുദാബി- യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും സംഗീതപരിപാടിയും റദ്ദാക്കിയത് നിരാശാജനകമായി. സുരക്ഷാകാരണങ്ങളാണ് ബുധനാഴ്ച ദുബായിലെ ദി പോയിന്റില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ റദ്ദാക്കിയത്.
പാം ഫൗണ്ടനില്‍ രാത്രി ഒമ്പതിന് ആരംഭിക്കേണ്ട ഷോ റദ്ദാക്കിയത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് സംഘാടകര്‍ പറഞ്ഞു.
'സുരക്ഷാ മുന്‍കരുതലുകള്‍ കാരണം, ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ പാം ഫൗണ്ടയ്‌നിലെ എല്ലാ വെടിക്കെട്ട് പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെടും. മാത്രമല്ല, തത്സമയ ഓര്‍ക്കസ്ട്രയും നടക്കില്ല. പാം ഫൗണ്ടന്‍ ഷോകള്‍ പതിവുപോലെ നടക്കും- സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വെടിക്കെട്ട് റദ്ദാക്കി’ എന്ന് ഇന്‍സ്റ്റാഗ്രാമിലാണ് സംഘാടകര്‍ അറിയിച്ചത്. എന്നിരുന്നാലും, ഷെഡ്യൂള്‍ ചെയ്ത പ്രകാരം വൈകുന്നേരം 6 മണിക്ക് ‘ലെറ്റ്‌സ് എയിം ഫോര്‍ സ്‌കൈ’ എന്ന മാന്ത്രിക ജലധാര ഷോ നടന്നു.

ഷോയില്‍ 128 മ്യൂസിക്കല്‍ ഫൗണ്ടന്‍ ജെറ്റുകള്‍, എമിറാത്തി സംഗീതസംവിധായകന്‍ ഇഹാബ് ഡാര്‍വിഷിന്റെ ഏറ്റവും പുതിയ ട്യൂണനുസരിച്ച് നൃത്തം ചെയ്തു.

 

 

Latest News