അബുദാബി- യു.എ.ഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ്19 ബാധിച്ച് നാല് പേര് മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ–മന്ത്രാലയം അറിയിച്ചു.
പുതുതായി 1,285 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 713 പേര് കൂടി രോഗമുക്തി നേടിയതായും വ്യക്തമാക്കി. ഇതുവരെ 17 ദശലക്ഷം പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ പറഞ്ഞു.