ഖത്തറില്‍ നാലു പേര്‍ക്ക് രണ്ടാമതും കോവിഡ് പിടിപെട്ടു

ഡോ.മുന അല്‍ മസ്‌ലമനി

ദോഹ-രാജ്യത്ത് നാലുപേര്‍ക്ക് ഇതുവരെ രണ്ടാമതും കോവിഡ് പിടിപെട്ടതായി കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍ മസ്‌ലമനി വെളിപ്പെടുത്തി. നാലുപേരിലും ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്നും ആദ്യത്തെ കോവിഡ് മുക്തിക്കു ശേഷം 45 മുതല്‍ 87 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ടാമതും വൈറസ് ബാധിച്ചതെന്നും അവര്‍ പറഞ്ഞു.

വൈറസ് ബാധിക്കുന്ന വ്യക്തിയുടെ പ്രതിരോധ ശേഷിയെക്കുറിച്ചും ആന്റിബോഡികള്‍ ശരീരത്ത് തുടരുന്നതിന്റെ കൃത്യമായ കാലയളവിനെക്കുറിച്ചും കൂടുതല്‍ പഠനം അനിവാര്യമാണ്. 15 മിനിറ്റിനുള്ളില്‍ തന്നെ ഫലം അറിയുന്ന കോവിഡ് ആന്റിജന്‍ പരിശോധനക്ക് അടുത്തിടെയാണ് രാജ്യത്ത് അനുമതി ലഭിച്ചത്. 97 ശതമാനം കൃത്യത ഉറപ്പാക്കുന്ന പരിശോധന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബന്ധപ്പെട്ട വകുപ്പുകളില്‍ ഉടന്‍ ലഭ്യമാക്കും. നിലവിലെ പി.സി.ആര്‍ പരിശോധനക്കു 100 ശതമാനം കൃത്യത ഉറപ്പാക്കുന്നുണ്ടെങ്കിലും ഫലമറിയാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ വേണ്ടി വരും.

 

Latest News