മനാമ- മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചു കൊന്ന കേസില്‍ പ്രതിക്ക് ബഹ്റൈന്‍ ഫസ്റ്റ് ഹൈ ക്രമിനില്‍ കോടതി 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
മദ്യപിച്ചു കൊണ്ടിരിക്കെ ആരംഭിച്ച വാക്കുതര്‍ക്കത്തില്‍ 42 കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ 50 കാരനായ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
തര്‍ക്കത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റാതിരിക്കുകയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത 61 കാരനായ കൂട്ടാളിക്ക് മൂന്ന് മാസം തടവ് ശിക്ഷയും കോടതി വിധിച്ചു.
ജൂലൈ 14 ന് സെഗയ്യയിലെ ഒരു ഫാമില്‍ വെച്ചായിരുന്നു സംഭവം. ഫാമില്‍ മൃതദേഹം കണ്ട വിവരം നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. രണ്ട് മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്തു.
മദ്യപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അല്‍ മനാമ പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല അല്‍ ബങ്കി പറഞ്ഞു.