Sorry, you need to enable JavaScript to visit this website.

ദേശീയ ദിനത്തില്‍ ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിക്ഷേപിച്ച് യു.എ.ഇ

ദുബായ്- യുഎഇയുടെ  49 ാമത് ദേശീയ ദിനത്തെ അടയാളപ്പെടുത്തി
നാലാമത്തെ ഭൗമനിരീക്ഷണ  ഉപഗ്രഹമായ ഫാല്‍ക്കണ്‍ ഐ 2 വിജയകരമായി വിക്ഷേപിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ യുഎഇ സമയം 5.33 ന്  ഫ്രഞ്ച് ഗയാനയിലെ ഫ്രഞ്ച്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഫാല്‍ക്കണ്‍ ഉപഗ്രഹുമായി  റഷ്യന്‍ സോയൂസ് റോക്കറ്റ് കുതിച്ചത്.

ഫഞ്ച് ഗയാനയില്‍ നിന്ന് സോയൂസ് റോക്കറ്റില്‍ ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചുവെന്ന് അഡ്വാന്‍സ്ഡ് ടെക്‌നോളജി സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജന്‍സി മേധാവിയുമായ സാറാ അല്‍ അമിരി  ട്വീറ്റ് ചെയ്തു.
 ഭൗമ നിരീക്ഷണ മേഖലയില്‍ യു.എ.ഇ പുതിയ നേട്ടം എഴുതിച്ചേര്‍ത്തുവെന്നും ഇതില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Latest News