Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ ജിദ്ദ എയർപോർട്ട്  ഗവർണർ സന്ദർശിച്ചു

ജിദ്ദ- പുതിയ ജിദ്ദ എയർപോർട്ട് പദ്ധതി മക്ക പ്രവിശ്യ ആക്ടിംഗ് ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ സന്ദർശിച്ചു. ഗതാഗത മന്ത്രി ഡോ.നബീൽ അൽആമൂദിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ ഹകീം അൽ തമീമിയും ഗവർണറെ അനുഗമിച്ചു. 
എയർപോർട്ട് ടെർമിനലുകളും പുതിയ എയർപോർട്ടിന്റെ പ്രവേശന കവാടത്തെ ബന്ധിപ്പിക്കുന്ന, അഞ്ചു കിലോമീറ്റർ നീളമുള്ള പ്രിൻസ് അഹ്മദ് ബിൻ അബ്ദുൽ അസീസ് റോഡും ഗവർണർ സന്ദർശിച്ചു. 8,10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച ടെർമിനൽ കോംപ്ലക്‌സിൽ യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള 220 കൗണ്ടറുകളും 80 സെൽഫ് സർവീസ് കൗണ്ടറുകളും 27,987 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബിസിനസ് ഏരിയയും ട്രാൻസിറ്റ് യാത്രക്കാർക്കുള്ള, 120 മുറികൾ അടങ്ങിയ മൂന്നുനില ഹോട്ടലും 81 നമസ്‌കാര സ്ഥലങ്ങളും 34 കിലോമീറ്റർ നീളമുള്ള കൺവെയർ ബെൽറ്റുകളും ഹറമൈൻ റെയിൽവെ സ്റ്റേഷനും 18,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പച്ചവിരിച്ച സ്ഥലവുമുണ്ട്. 8,209 കാറുകൾക്ക് വിശാലമായ ബഹുനില പാർക്കിംഗ് കോംപ്ലക്‌സും 749 കാറുകൾക്ക് വിശാലമായ ടാക്‌സി പാർക്കിംഗും 48 ബസുകൾ നിർത്തിയിടുന്നതിന് വിശാലമായ ബസ് പാർക്കിംഗും റെന്റ് എ കാർ കമ്പനികൾക്ക് 1,222 കാറുകൾക്ക് വിശാലമായ പാർക്കിംഗും ദീർഘനേരം നിർത്തിയിടുന്നതിന് 4,344 കാറുകൾക്ക് വിശാലമായ പാർക്കിംഗും ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 145 കാറുകൾക്ക് വിശാലമായ പാർക്കിംഗും വി.ഐ.പികൾക്ക് 119 കാറുകൾക്ക് വിശാലമായ പാർക്കിംഗും ജീവനക്കാരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് ആകെ ഏഴായിരത്തിലേറെ കാറുകൾ നിർത്തിയിടുന്നതിന് ശേഷിയുള്ള രണ്ടു പാർക്കിംഗുകളും പുതിയ എയർപോർട്ടിലുണ്ടാകും.
 

Latest News