Sorry, you need to enable JavaScript to visit this website.

ഐശ്വര്യ ലക്ഷ്മി  നായികയാകുന്ന കുമാരി 

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന് ഇതിവൃത്തമാകുന്നതെന്നും സൂചനകളുണ്ട്. ധൈര്യശാലിയായ യുവതിയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്നാണ്. പൃഥ്വിരാജ് നായകനായ രണത്തിനുശേഷം നിർമൽ സഹദേവൊരുക്കുന്ന ചിത്രമാണിത്.
ജിഗ്‌മെ ടെൻസിംഗ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ്. ഐശ്വര്യ ലക്ഷ്മിയുടെ ഉറ്റസുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.

Latest News