Sorry, you need to enable JavaScript to visit this website.

ബോളിവുഡിനെ കാണാനെത്തിയ യോഗി കണ്ടത് അക്ഷയ് കുമാറിനെ 

മുംബൈ- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബോളിവുഡ് താരങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയത്  ബോളിവുഡ് താരം അക്ഷയ് കുമാറാണ്.  തന്റെ ഏറ്റവും പുതിയ ചിത്രമായ രാമസേതുവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരും കണ്ടത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നീക്കം നടത്തുമെന്ന് സെപ്തംബറില്‍ യോഗി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി യോഗി ചര്‍ച്ച നടത്തും.
 യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബംഗാളിലും പഞ്ചാബിലും ഫിലിം സിറ്റികളുണ്ട്. ഇവിടെയൊക്കെ യോഗി സന്ദര്‍ശനം നടത്തി അവിടുത്തെ സംവിധായകരോടും ചലച്ചിത്ര പ്രവര്‍ത്തകരോടും അദ്ദേഹം ചര്‍ച്ച നടത്തുമോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 


 

Latest News