എയര്‍ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട്  വന്ദേഭാരത് ഫ്‌ളൈറ്റ് മുടങ്ങി 

ജിദ്ദ-ഇന്ന് വൈകിട്ട് 4.40ന് ജിദ്ദയില്‍ നിന്ന് മുംബൈ വഴി കാലിക്കറ്റിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ജിദ്ദയില്‍ ലാന്‍ഡ് ചെയ്യാനാവാതെ വിമാനം മദീന, റിയാദ് തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. ജിദ്ദയിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചപ്പോഴേക്ക് വിമാനം പറത്തിയ പൈലറ്റ് 15 മണിക്കൂറിലേറെ പറന്നു കഴിഞ്ഞു. ഇതിന്റെ ക്രൂ ചെയ്ഞ്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ഇക്കാരണത്താലാണ് ചൊവ്വാഴ്ചയിലെ മുംബൈ വഴി കാലിക്കറ്റിലേക്കുള്ള  വിമാനം റദ്ദാക്കിയത്. ഈ വിമാനം ബുധനാഴ്ച പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വന്ദേഭാരത് വിമാനത്തിലെ യാത്രക്കാരന്‍ ജിദ്ദ പ്രവാസിയും മലപ്പുറം സ്വദേശിയുമായ അഷ്ഫര്‍ നരിപ്പറ്റ അറിയിച്ചു. നാട്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള  ആവേശത്തോടെ പുറപ്പെട്ട നിരവധി യാത്രക്കാര്‍ ഈ വിമാനത്തിലുണ്ട്. 
 

Latest News