അബുദാബി - ആദ്യത്തെ ഔദ്യോഗിക ജൂത വിവാഹോഘോഷത്തിന് സാക്ഷ്യം വഹിച്ച് യു.എ.ഇ. ജൂത വിവാഹാഘോഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇസ്രായില്‍ വിദേശ മന്ത്രാലയത്തിനു കീഴില്‍ ട്വിറ്ററിലുള്ള 'ഇസ്രായില്‍ അറബിക്' അക്കൗണ്ട് പുറത്തുവിട്ടു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇയും ബഹ്റൈനും സെപ്റ്റംബര്‍ 15 ന് വൈറ്റ്ഹൗസില്‍ വെച്ച് ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജരേദ് കുഷ്നര്‍, വിദേശ മന്ത്രി മൈക് പോംപിയോ, പ്രഥമ വനിത മെലാനിയ ട്രംപ് എന്നിവര്‍ അടക്കമുള്ളവര്‍ സമാധാന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
— (@IsraelArabic) November 30, 2020






