ടീം ജോ ബൈഡനില്‍  വനിതകള്‍ക്ക് പ്രാധാന്യം  മാധ്യമ സംഘത്തില്‍ സമ്പൂര്‍ണ ആധിപത്യം

വാഷിംഗ്ടണ്‍- നിയുക്ത യു.എസ് പ്രസിഡന്റ്  ജോ ബൈഡന്റെ ഭരണ സംഘത്തില്‍   വനിതകള്‍ക്ക് പ്രാധാന്യം. വൈറ്റ് ഹൗസ് മീഡിയ ടീമിലും സ്ത്രീകള്‍ക്ക്   സമ്പൂര്‍ണ ആധിപത്യം.  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച  വൈറ്റ് ഹൗസിന്റെ മാധ്യമ സംഘത്തിലുള്ളവരെല്ലാം വനിതകളാണ്. കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീല്‍ഡിനെയാണ്. പ്രധാനപ്പെട്ട മറ്റു പല തസ്തികകളിലും വനിതകളെ തന്നെ നിയമിക്കാനാണ് സാധ്യത എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സര്‍ക്കാറില്‍ പ്രവര്‍ത്തിച്ചവരാണ്. കേറ്റ് ബെഡിങ് ഫീല്‍ഡ് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്നു. നീരാ ടാണ്ടനെ പോലുള്ളവരും ബൈഡന്‍ സര്‍ക്കാരിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Latest News