ചെന്നൈ- ടൈഗര്‍ ബാം ബോട്ടിലില്‍ ഒളിപ്പിച്ചും നെയില്‍ കട്ടറുകള്‍ നിര്‍മിച്ചും കടത്താന്‍ ശ്രമിച്ച 286 ഗ്രാം സ്വര്‍ണം ചെന്നൈ എയര്‍ കസ്റ്റംസ് പടികൂടി. 14.12 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി സയ്യിദ് നദീമുറഹ്്മാന്‍ എന്നയാളെയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇയാള്‍ ഗ്രീന്‍ ചാനലിലൂടെ വേഗം പുറത്തു കടക്കാന്‍ ശ്രമിച്ചതാണ് സംശയം തോന്നാന്‍ കാരണം. എക്‌സിറ്റിലാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്.
അഞ്ച് ടൈഗര്‍ ബാം ബോട്ടിലുകളും ആറ് നിവ്യ ക്രീമും മൂന്ന് മനി ടോയ് കാറുകളും രണ്ട് നെയില്‍ കട്ടറുകളുമാണ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചത്.
ബാമിലും ക്രീമിലും 11 ചെറിയ സ്വര്‍ണ കഷ്ണങ്ങളും ടോയ് കാറിന്റെ അടിയില്‍ മൂന്ന് സ്വര്‍ണ പീസുകളും കണ്ടെത്തി. നെയില്‍ കട്ടറുകളില്‍ നാലെണ്ണം സ്വര്‍ണം കൊണ്ട് നിര്‍മിച്ചതായിരുന്നു.