ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പുതിയ കോവിഡ് കേസുകളും 482 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ മരണസംഖ്യ 1,37,621 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,62,809 ആയാണ് ഉയര്‍ന്നത്. നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 4,35,603 പേരാണ്. 88,89,535 പേര്‍ രോഗമുക്തി നേടി.






