ദുബായ്- രാജ്യത്തിന് വേണ്ടി ജീവന് നല്കിയ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ രാജ്യം സംരക്ഷിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. സ്മരണാ ദിനം ആചരിണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യു.എ.ഇയില്‍ രാവിലെ 11.30 ന് നടന്ന ഒരു മിനിറ്റ് നിശബ്ദ പ്രാര്‍ഥനയില്‍ സ്വദേശികളും വിദേശികളും പങ്കുചേര്‍ന്നു. യു.എ.ഇയുടെ യശസ്സ് ഉയര്‍ത്തി ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനിടെ ജീവന് ത്യജിച്ച സൈനികരെ രാജ്യം അഭിമാനത്തോടെ ഓര്‍ക്കുമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.






