സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പീഡനം മുസ്ലിം ലീഗിന്- കുഞ്ഞാലിക്കുട്ടി

മലപ്പുറം- ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിനു ഏറ്റവും അധികം പീഡനം ഏറ്റുകൊണ്ടിരിക്കുന്നത് മുസ്്ലിം ലീഗ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദ്രോഗിയായ എം.സി ഖമറുദീനും രോഗാവസ്ഥയിലുള്ള ഇബ്രാഹിംകുഞ്ഞും പീഡനം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലെല്ലാം  ലീഗിനു കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ഞങ്ങള്‍ പ്രതികരിക്കുന്നത് മുസ് ലിം  ലീഗിന്റെ വിമര്‍ശന രീതിയിലാണ്. മാന്യമായി മാത്രമാണ്  ലീഗ് പ്രതികരിക്കാറുള്ളത്.  ഇരുട്ടിന്റെ മറവില്‍ ഒത്തുകളിക്കുന്നവരാണ് ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേക്ക് ഉവൈസിയുടെ പാര്‍ട്ടിയെ ലീഗ് സപ്പോര്‍ട്ട് ചെയ്യുന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. യു.പി.എ മുന്നണിയുമായല്ലാതെ  ലീഗിന് മറ്റാരുമായും ബന്ധമില്ല. ഉവൈസിയുടെ നയം പലയിടത്തും ബി.ജെ.പിക്ക് സഹായകരമായി വന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News