ജിദ്ദ- കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ജിദ്ദയിലും കൊല്ലം സ്വദേശി മേക്കോണ്‍ സ്വദേശി റാഫി കോട്ടേജ് വീട്ടില്‍ നൗഷാദ് റാവത്തുര്‍ (50) യാംബുവിലുമാണ് മരിച്ചത്.
ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ക്യട്ട്യാമു. 35 വര്‍ഷമായി സൗദി മില്‍ക്കില്‍ ജീവനക്കാരനായ ഇദ്ദേഹം ജിദ്ദ കിലോ അഞ്ചിലായിരുന്നു താമസം. താഴെക്കോട് കാപ്പുമുഖത്തെ പരേതനായ ചോലമുഖത്ത്
മൊയ്തീന്റെ മകനാണ്. മാതാവ് : പരുത്തികുത്ത് ഖദീജ അരിക്കണ്ടംപാക്ക്.
ഭാര്യ :വെട്ടത്തൂര്‍ കാപ്പ് ഷറഫുന്നീസ പുത്തന്‍കോട്ട്. മക്കള്‍: ഷിഫ്‌ന, ഷിബ്‌ന, ജിസ്‌ന. മരുമകന്‍ :
തച്ചമ്പാറ ഫാരിസ് താഴത്തെകല്ലടി (ഖത്തര്‍).
രണ്ട് ദിവസം മുമ്പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നൗഷാദ് റാവുത്തറെ യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. യാംബുവില്‍ 12 വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ പോളയത്തോട് നീലപ്പുരയില്‍ അബ്ദുല്‍ ഹമീദ്-സുബൈദാ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സൈഫുന്നിസ. മക്കള്‍: മുഹമ്മദ് റാഫി, നൗറിന്‍ ഫാത്തിമ.






