കേടായ ടയറുമായി അമിത  വേഗതയിൽ ട്രെയിലറിന്റെ യാത്ര

തലസ്ഥാന നഗരിയിലെ റോഡിലൂടെ കേടായ ടയറുമായി അമിത വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിലർ.

റിയാദ് - തലസ്ഥാന നഗരിയിലെ റോഡിലൂടെ കേടായ ടയറുമായി അമിത വേഗതയിൽ ട്രെയിലർ സഞ്ചരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ട്രെയിലറിന്റെ പിൻവശത്തെ ടയറുകളിൽ ഒന്നാണ് കേടായത്. ടയർ ഭാഗം ഏതു നേരവും ഊരിത്തെറിച്ചേക്കാവുന്ന നിലയിലായിരുന്നു. സൗദി പൗരനാണ് ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 
നോർത്ത് റിംഗ് റോഡിൽ എക്‌സിറ്റ് ആറിനു ശേഷം കിഴക്കു ദിശയിൽ ട്രെയിലർ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ക്ലിപ്പിംഗിലുള്ളത്. വൻദുരത്തിലേക്ക് നയിച്ചേക്കാവുന്ന ഇത്തരം തെറ്റായ പെരുമാറ്റങ്ങൾക്ക് ഡ്രൈവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 

Latest News