ജിദ്ദ-മക്ക എക്സ്പ്രസ് വേയില്‍  വാഹനാപകടത്തിൽ ഒരു മരണം

ജിദ്ദ - ജിദ്ദ, മക്ക എക്‌സ്പ്രസ്‌വേയിൽ അൽസായിദി മേൽപാലത്തിനു സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരിൽ രണ്ടു പേരെ മക്ക അൽസാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് നീക്കി. നിസാര പരിക്കേറ്റ അവശേഷിക്കുന്നവർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ പറഞ്ഞു.
 

Latest News