രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

ജയ്പൂര്‍- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി വനിതാ നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) മരിച്ചു. മുന്‍ മന്ത്രികൂടിയാണിവര്‍. രാജ്‌സമന്ദില്‍ നിന്ന് മൂന്നു തവണ എംഎല്‍എ ആയ ഇവര്‍ ഏതാനും ദിവസമായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി വൈകിയായിരുന്നു അന്ത്യം. മുഖ്യമന്ത്രി അശോക് ഘെലോട്ട്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, നിയമസഭാ സ്പീക്കര്‍ സി പി ജോഷി തുടങ്ങിയ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Latest News