ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു.
94,31,692 ആണ് ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ചവരുടെ എണ്ണം. 4,46,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും 88,47,600 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 443 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,37,139 ആയി വര്‍ധിച്ചു.
8,76,173 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന്റെ (ഐ.എം.സി.ആര്) കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതിനോടകം 14,03,79,976 കോവിഡ് ടെസ്റ്റുകള്‍ നടത്തി.






