ലിഫ്റ്റിന്റെ ഡോറുകളില്‍ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ- മുംബൈയില്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.
മുംബൈ ധാരാവി പ്രദേശത്താണ് സംഭവം. നാലാം നിലയില്‍ ലിഫ്റ്റില്‍നിന്ന് ഇറങ്ങുമ്പോഴാണ് അകത്തെയും പുറത്തേയും വാതിലുകള്‍ക്കിടയില്‍ ബാലന്‍ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
നാലാം നിലയിലാണ് കുട്ടിയുടെ ഫഌറ്റ്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News