പട്ടേല്‍ പ്രതിമ അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ കടത്തിവെട്ടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍

കെവാഡിയ- അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ സന്ദര്‍ശകര്‍ സ്റ്റാച്യു ഓഫ് യൂനിറ്റിക്കുണ്ടെന്ന അവകാശ വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമയാണ് സ്റ്റാച്യു ഒഫ് യൂനിറ്റി.

കോവിഡിനു മുമ്പ് ദിവസം 13,000 ടൂറിസ്റ്റുകള്‍ പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ചിരുന്നുവെന്ന് ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്ത അവകാശപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ മാസം 10,000 ടൂറിസ്റ്റുകള്‍ മാത്രമാണ് സ്റ്റാച്യു ഓഫി ബിലര്‍ട്ടി സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നര്‍മദാ തീരത്തുള്ള പട്ടേല്‍ പ്രതിമ ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കയാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

 

Latest News