സിനിമയിലല്ല, ജീവിതത്തില്‍; വീഡിയോ പങ്കുവെച്ച് ഐ.എ.എസ് ഓഫീസര്‍-video

ചെന്നൈ- സിനിമയിലെന്ന പോലെ മോഷ്ടാവിനെ തനിച്ച് പിന്തുടര്‍ന്ന് പിടികൂടുന്ന എസ്.ഐയുടെ സി.സി.ടി.വി ദൃശ്യം പങ്കുവെച്ച് ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ ഐ.പി.എസ്.


മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം മോഷ്ടിച്ച ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് എസ്.ഐ പിന്തുടര്‍ന്ന് പിടിച്ചത്.


ഇത് സനിമിക്കാഥയല്ലെന്നും എസ്.ഐ അന്റിലിന്‍ രമേഷ് യഥാര്‍ഥ നായകനാണെന്നും ഐ.പി.എസ് ഓഫീസര്‍ വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.
മോഷ്ടാവിനെ പിടികൂടിയതിനു പിന്നാലെ മറ്റു മൂന്ന് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാനും തട്ടിപ്പറിച്ച 11 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സാധിച്ചു.

 

Latest News