മരുമകളെ ബലാത്സംഗം ചെയ്തു; ചോദ്യം ചെയ്ത മകനെ വെടിവെച്ചു കൊന്നു

ബറെയ്‌ലി- മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത 56 കാരന്‍ മകനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.
ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് പ്രതി മകനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
മജോളയിലെ ഹനുമാന്‍ നഗര്‍ പ്രദേശത്താണ് സംഭവം.

ഒരു വര്‍ഷം മുമ്പായിരുന്നു മകന്റെ വിവാഹം. നവംബര്‍ 25 ന് വീട്ടില്‍ വേറെ ആരുമില്ലാത്ത സമയത്താണ് പ്രതി മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത്. ഭര്‍ത്താവും മറ്റുള്ളവും അടുത്തുള്ള നഗരത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് യുവതി സംഭവം ഭര്‍ത്താവിനോടും അമ്മയോടും പറഞ്ഞത്. തുടര്‍ന്ന് മകന്‍ പിതാവുമായി വാക്കുതര്‍ക്കത്തിലാകുകയും പോലീസില്‍ പരാതി നല്‍കുമെന്ന് പറയുകയും ചെയ്തു. ഈ സമയത്ത് ഇടപെട്ട ഇളയ മകനും പിതാവിനോടൊപ്പം ചേര്‍ന്നു. തുടര്‍ന്നാണ് പ്രതി തോക്കെടുത്ത് മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ പറഞ്ഞു. ഇളയ മകനേയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News