ക്യൂട്ട് മുഖവുമായി ഐസിന്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍

ദുബായ്- പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ബാലന്റെ സൗന്ദര്യം തുടിക്കുന്ന മുഖം ഇനി സിനിമയിലും. എട്ടുവയസ്സുകാരന്‍ ഐസിന്‍ ഹാഷ്  നിഴല്‍ എന്ന പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത്. നയന്‍താരയും–കുഞ്ചാക്കോ ബോബനുമാണ് പ്രധാനവേഷങ്ങളില്‍.
ദുബായിലെ രാജ്യാന്തര പരസ്യമോഡലാണ് ഐസിന്‍.
കേരളത്തില്‍ ചിത്രീകരണം തുടരുന്ന ത്രില്ലര്‍ സിനിമയുടെ സംവിധാനം അപ്പു ഭട്ടതിരി.
അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ ഗ്രേഡ് 2 ല്‍ പഠിക്കുന്ന ഐസിന്‍ ദുബായില്‍ ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലുവിന്റേയും മകനാണ്. ഇതിനു മുന്‍പ് ചില സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍കൊണ്ടും നടക്കാതെപോയി. നൂറുകണക്കിന് കുട്ടികളില്‍നിന്നാണ് ഐസിനെ തെരഞ്ഞെടുത്തത്.

 

 

Latest News