യമനില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് മോചനം, സഹായിച്ചത് ഒമാന്‍

മസ്‌കത്ത്- യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒമ്പത് മാസമായി യമനില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണു മോചനം സാധ്യമാക്കിയത്. സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 14 പേരാണ് ഒമ്പത് മാസം മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും.

 

Latest News