ഫുജൈറ ഫ്രൈഡേ മാര്‍ക്കറ്റില്‍ തീപ്പിടിത്തം, കടകള്‍ കത്തിനശിച്ചു

ഫുജൈറ- മസാഫി സൂഖിലെ അല്‍ ജുമ ഫ്രൈഡെ മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ആളപായമില്ല.
നാലു കടകള്‍ പൂര്‍ണമായും മറ്റു ചിലവ ഭാഗികമായും കത്തിനശിച്ചു. പാഞ്ഞെത്തിയ രക്ഷാസംഘം തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതെ സൂക്ഷിച്ചു. പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ പറഞ്ഞു.
തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. വൈദ്യുതി ഷോര്‍ട്‌സര്‍ക്യൂട്ടാണോ എന്നും പരിശോധിക്കുന്നു.

 

Latest News