വടകര-യെമനില്‍ ഹൂത്തി തീവ്രവാദികളുടെ തടങ്കലില്‍നിന്ന് മോചിതരായ വടകര കുരിയാടി സ്വദേശി ഉള്‍പ്പെടെ 14 ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. തീവ്രവാദികളില്‍നിന്ന് മോചിതരായ ഇവരെ കഴിഞ്ഞ ദിവസം എംബസി അധികൃതര്‍ ഏറ്റെടുത്തിരുന്നു.
വടകര കുരിയാടിയിലെ കോയാന്റ വളപ്പില്‍ ടി.കെ പ്രവീണ്‍ ഉള്‍പ്പെടയുള്ളവരാണ് െമനില്‍ തീവ്രവാദികളുടെ തടങ്കലില്‍ നിന്ന് മോചിതരായത്. കഴിഞ്ഞ ഫെബ്രവരിയിലാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലായത്.
എംബസി അധികൃതര്‍ ഇവരുടെ യാത്രാ രേഖകള്‍ ശരിയാക്കി വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ പിന്നീട് 14 മണിക്കൂര്‍ യാത്ര ചെയ്ത് ഏദന്‍ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിക്കും.
വടകര സ്വദേശിയുള്‍പ്പടെയുള്ളവര്‍ തീവ്രവാദികളുടെ തടവിലായ വിവരം അറിഞ്ഞ ബഹ്്‌റൈനിലെ പൊതുപ്രവര്‍ത്തകന്‍ വടകര സ്വദേശി വേണു ചെമ്മരത്തൂര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.






