ദല്‍ഹിയില്‍ പതിറ്റാണ്ടിലെ ഏറ്റവും തണുപ്പേറിയ നവംബറെന്ന് കാലാവസ്ഥാ പഠന കേന്ദ്രം 

ന്യുദല്‍ഹി- ദല്‍ഹിയില്‍ പതിറ്റാണ്ടിനിടെ ഏറ്റവും ശക്തിയേറിയ തണുപ്പ് രേഖപ്പെടുത്തിയ നവംബറാണ് ഈ മാസമെന്ന് കാലാവസ്ഥാ പഠന വകുപ്പ്. 12.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ദല്‍ഹിയിലെ നവംബറിലെ ശരാശരി താപനിലയെന്ന് ഇന്ത്യ മെറ്റിയോറൊളൊജിക്കല്‍ ഡിപാര്‍ട്‌മെന്റ് (ഐ.എം.ഡി) അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ 29 വരെ ശരാശരി ഏറ്റവും കുറഞ്ഞ താപനില 10.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പത്തു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ഐ.എം.ഡി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 15 ഡിഗ്രി ആയിരുന്നു. 2018ല്‍ 13.4 ഡിഗ്രിയും 2017, 2016 വര്‍ഷങ്ങളില്‍ 12.8 ഡിഗ്രിയുമായിരുന്നു.

ഞായറാഴ്ച ദല്‍ഹിയില്‍ ചുരുങ്ങിയ താപനില ഏഴു ഡിഗ്രിയാണ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് താപനില 10 ഡിഗ്രിയില്‍ താഴെ തുടരുന്നത്. തിങ്കളാഴ്ചയും ഏഴു ഡിഗ്രി തന്നെയായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.
 

Latest News