മോസ്‌കോ- പുരുഷ ലിംഗത്തിന്റെ മാതൃകയിലുള്ള ഐസ് പ്രതലം നിര്‍മിച്ച് വിവാദത്തിലായ റഷ്യന്‍ സിറ്റി മേയര്‍ ന്യായീകരണവുമായി രംഗത്ത്.
ലഭ്യമായ സ്ഥലം മുഴുവന്‍ ഉപയോഗിക്കുകയാണ് ചെയ്തതെന്നും അതിന് ഏറ്റവും ഫലപ്രദമായ രീതിയാണ് അവലംഭിച്ചതെന്നും റഷ്യന്‍ പട്ടണമായ നോവോസിബ്രിസ്‌ക് മേയര്‍ അനത്തോലി ലോകോട്ട് പറഞ്ഞു.
ഐസ് പ്രതലത്തിന്റെ രൂപമല്ല അധികൃതര്‍ പരിഗണിച്ചതെന്നും കായിക വിനോദങ്ങള്‍ കൂടി കണക്കിലെടുത്ത് പരമാവധി ലഭ്യമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.