അബുദാബി മികച്ച നഗരമെന്ന് സര്‍വേ

അബുദാബി- മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച നഗരമായി യു.എ.ഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷന്‍സ് നടത്തിയ എക്‌സ്പാറ്റ് സിറ്റി റാങ്കിംഗ് 2020 സര്‍വേയിലാണ് സഹിഷ്ണുതയുടെ ആസ്ഥാനമായ അബുദാബിയെ തെരഞ്ഞെടുത്തത്.
ലോകോത്തര വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, റസ്റ്ററന്റുകള്‍, പ്രകൃതി ദൃശ്യങ്ങള്‍, ജീവിതച്ചെലവ് എന്നിവയെല്ലാമാണ് അബുദാബിയെ മികവുറ്റതാക്കിയത്. ജോലി ചെയ്യാനും ജീവിക്കാനും മേഖലയില്‍ അനുയോജ്യ നഗരം അബുദാബിയാണെന്ന് വിദേശികള്‍ അഭിപ്രായപ്പെട്ടു. മസ്‌കത്ത്, ദുബായ്, റിയാദ്, ജിദ്ദ എന്നിവയാണ് ജി.സി.സിയില്‍നിന്ന് വിദേശികള്‍ക്ക് ഇഷ്ടപ്പെട്ട മറ്റു നഗരങ്ങള്‍.

 

Latest News