Sorry, you need to enable JavaScript to visit this website.

ദോഹ ഏഷ്യന്‍ ടൗണില്‍ പ്രതിമാസ കോണ്‍സുലാര്‍ ക്യാമ്പ് നടത്തുമെന്ന് അംബാസഡര്‍

ദോഹ- ഏഷ്യന്‍ ടൗണിലെ ഇന്ത്യക്കാര്‍ക്കായി മാസത്തിലൊരിക്കല്‍ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നടത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായും പ്രത്യേക പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വെളളിയാഴ്ച ഏഷ്യന്‍ ടൗണിലെ ആംഫി തിയറ്ററില്‍ നടന്ന കോണ്‍സുലര്‍ ക്യാമ്പിലാണ് സ്ഥാനപതിയുടെ പ്രഖ്യാപനം. ഏഷ്യന്‍ ടൗണിലെ ലേബര്‍ സിറ്റിയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി നടത്തിയ ക്യാമ്പില്‍ തൊഴിലാളികളുടെ പരാതികളും ആവശ്യങ്ങളും സ്ഥാനപതി ചോദിച്ചറിഞ്ഞു.
എംബസി കോണ്‍സുലര്‍ കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി എസ്. സേവ്യര്‍ ധനരാജിന്റെയും കോണ്‍സുലര്‍ വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 44 പാസ്‌പോര്‍ട്ട്,  8 പി.സി.സി, 15 പവര്‍ ഓഫ് അറ്റോര്‍ണി ഉള്‍പ്പെടെ 27 അറ്റസ്‌റ്റേഷന്‍ സേവനങ്ങളാണ് 79 ഓളം തൊഴിലാളികള്‍ക്കായി നല്‍കിയത്. അടിയന്തര അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി നവംബര്‍ 21ന് എംബസി ആസ്ഥാനത്ത് നടത്തിയ ക്യാമ്പില്‍ 511 സേവനങ്ങളും നല്‍കിയിരുന്നു.

 

Latest News