നാലു വയസുകാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

ഇടുക്കി-നാലുവയസുകാരിയെ ഉപദ്രവിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ കസ്റ്റഡിയില്‍. വലിയതോവാള കൊച്ചുപുരയ്ക്കല്‍ ഷാജി(48)യെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികിത്സക്കായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കുടുംബം പോയിരുന്നു. കുട്ടിയെ ഡ്രൈവറുടെ കൂടെ ഇരുത്തിയശേഷം ഡോക്ടറെ കാണുന്നതിനായി മാതാപിതാക്കള്‍ പോയ സമയത്താണ് ഓട്ടോറിക്ഷയില്‍ വെച്ച് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ഷാജി ഉപദ്രവിച്ചതായി രണ്ടുദിവസത്തിനുശേഷം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു.
വനിതാ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവം കോട്ടയത്തായതിനാല്‍ പ്രതിയെയും കേസ് വിവരങ്ങളും നെടുങ്കണ്ടം പോലീസ് കോട്ടയം പോലീസിന് കൈമാറും.

 

 

Latest News