അബുദാബിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

അബുദാബി- കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയ പറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ നടുക്കണ്ടി റാഷിദ് (28) എന്നിവരാണ് മരിച്ചത്.
അല്‍ഐന്‍-അബുദാബി റോഡിനു സമാന്തരമായുള്ള റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ രണ്ടായി പിളര്‍ന്നു.

 

Latest News