സി.ബി.എസ്.ഇ നാഷണൽ ചാമ്പ്യൻഷിപ്: ജിദ്ദ ഇന്ത്യൻ സ്‌കൂൾ ടീം പുറപ്പെട്ടു

ജിദ്ദ- സി.ബി.എസ്.ഇ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം പുറപ്പെട്ടു. ഉത്തർ പ്രദേശിലെ നോയിഡയിൽ നവംബർ 2  മുതൽ 11 വരെയാണ് മത്സരങ്ങൾ  നടക്കുന്നത്. റഷീദ് ആലിക്കലിന്റെ പരിശീലനത്തിൽ സിഫിലെ പ്രമുഖ ടീമുകളുമായി ഒട്ടേറെ പരിശീലന മത്സരങ്ങൾ നടത്തിയ ആത്മവിശ്വാസവുമായാണ് ടീം പുറപ്പെട്ടത്.
 ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുനിന്നും ഓരോ ടീമുകളും ഓരോ ഗൾഫ് രാജ്യങ്ങളിൽ നിന്നും  ഒന്ന് വീതം ടീമുകളും അടക്കം മൊത്തം 36 ടീമുകളാണ് ടൂർണമെന്റിൽ  പങ്കെടുക്കുന്നത്. സൗദിയിലെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളും മാറ്റുരച്ച സോണൽ മത്സരങ്ങളും ക്ലസ്റ്റർ മത്സരങ്ങളും ജയിച്ചാണ് ജിദ്ദ ടീം ദേശീയ മത്സരത്തിന് അർഹത നേടിയത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ക്വാർട്ടർ ഫൈനലിൽ എത്തിയ  സന്തുലിതമായ   ടീമിൽ പരിചയ സമ്പന്നരായ  ഹാതിം  നാസർ (ക്യാപ്റ്റൻ), ഷെയ്ഖ് ഉസ്മാൻ, ഫവാദ്  അഹമ്മദ്, ഹാഷിദ്, മഷൂദ് അലി എന്നിവരും ഉൾപ്പെടുന്നു. രാജസ്ഥാനിലെ ബിക്കാനീർ സ്‌പോർട്‌സ് അക്കാദമിയാണ് നിലവിലുള്ള ജേതാക്കൾ. ടീമിന് ഇത്തവണ മികച്ച സാധ്യതകളാണുള്ളതെന്നു കോച്ച് റഷീദ് ആലിക്കൽ പറഞ്ഞു.
 

Latest News