Sorry, you need to enable JavaScript to visit this website.

കര്‍ഷകരോട് ഇങ്ങിനെ ചെയ്യുന്നത് ദ്രോഹം- വാമിഖ ഗബ്ബി

ന്യൂദല്‍ഹി-ദല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന റാലിക്കെതിരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വാമിഖ. ഹരിയാനയുടെ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ രാത്രി മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാമിഖ സംഭവത്തിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടന്ന് മരിക്കാതെ കാത്തു സംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്നു ശ്രമിക്കൂ സുഹൃത്തേ... എന്ന് കുറിച്ച് കൊണ്ടായിരുന്നു വാമിഖയുടെ പോസ്റ്റ്. 'രാത്രി പതിനൊന്ന് മണിക്ക്, 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് അന്തരീക്ഷ താപനില താഴ്ന്നിരിക്കുന്ന സമയത്താണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ദല്‍ഹിയിലേക്ക് സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുന്നത്' വാമിഖ പറയുന്നു. ടൊവിനോ നായകനായ ഗോദ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പഞ്ചാബി സ്വദേശിയായ വാമിഖ ഗബ്ബി. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിയിച്ച് കൊണ്ടുള്ള വാമിഖയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

Latest News