ദളപതി വിജയ് ചിത്രം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം  ചെയ്താല്‍ നടപടി 

തിരുവനന്തപുരം- തമിഴ് നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ വിജയോ വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ചിലര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതായും ഭാരവാഹികള്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും നിരവധി ആരാധകരരുള്ള താരമാണ് വിജയ്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി പിതാവ് നല്‍കിയത്. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. തന്റെ പേരോ ചിത്രമോ, ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ  സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് അറിയിച്ചിരുന്നു.

Latest News