വീണ്ടും നിയമവിരുദ്ധ തടങ്കലിലാക്കിയെന്ന് മെഹബുബ മുഫ്തി

ശ്രീനഗര്‍- ജമ്മു കശ്മീര്‍ ഭരണകൂടം തന്നെ വീണ്ടും നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. അറസ്റ്റിലായ പിഡിപി യുവജനവിഭാഗം നേതാവ് വഹീദ് റഹ്മാന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രണ്ടു ദിവസമായി മെഹബൂബ ശ്രമിച്ചു വരികയാണ്. എന്നാല്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. 'ബിജെപി മന്ത്രിമാരേയും അവരുടെ പാവകളേയും കശ്മീരിന്റെ എല്ലാ മുക്കിലും മൂലയിലും സഞ്ചരിക്കാന്‍ അനുവദിക്കുമ്പോള്‍ എന്റെ കാര്യത്തില്‍ മാത്രമാണ് സുരക്ഷാ പ്രശ്‌നം,' മെഹബുബ ട്വിറ്ററില്‍ പ്രതികരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പിഡിപി നേതാവ് വഹീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും മെഹബുബ പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല. വഹീദിന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ച എന്റെ മകള്‍ ഇല്‍തിജയേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്- മെഹബൂബ പറഞ്ഞു. 


 

Latest News