Sorry, you need to enable JavaScript to visit this website.

പ്രതിഭ തെളിയിച്ച്  ഫസൽ മാഷ്

ഗാനരചനയിലും അധ്യാപനത്തിലും സജീവമായി മുന്നേറുകയാണ് കൊടുവള്ളി സ്വദേശി ഫസൽ മാഷ്. വലിയപറമ്പ് സ്‌കൂളിലെ അധ്യാപകനായ ഫസൽ മാഷ് അറിയപ്പെടുന്ന അനൗൺസർ കൂടിയാണ്.  ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ഏതാനും പാട്ടുകളാണ് പഴമക്കാർ താഴ്മലച്ചേരി എന്ന് വിളിച്ചിരുന്ന താമരശ്ശേരി പ്രദേശത്തെ ചരിത്ര സംഭവങ്ങളെക്കുറിച്ച ഒരു പാട്ട് തയാറാക്കാൻ ഫസൽ മാഷെയും  ഗഫൂർ എം. ഖയ്യമിനെയും ഏൽപിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. ആലാപന ഭംഗിയിലും ദൃശ്യാവിഷ്‌കാര മികവിലും വ്യത്യസ്തത പുലർത്തുന്ന ഈ പാട്ട് ഏവരെയും ആകർഷിക്കുന്നു. ഫസൽ എന്ന എഴുത്തുകാരൻ സ്‌കൂൾ പഠന കാലത്തേ കവിതകൾ എഴുതി തുടങ്ങിയിരുന്നു 600-ലേറെ വരുന്ന രാഷ്ട്രീയ പാരഡിഗാനങ്ങൾക്കു പുറമേ നിരവധി താരാട്ട് പാട്ടുകളും ഒട്ടേറെ മാപ്പിള കല്യാണ പാട്ടുകളം രചിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന മുഴുവൻ ഗായകരും ഈ അധ്യാപകന്റെ പാട്ടുകൾ ഇതോടകം പാടിക്കഴിഞ്ഞു. 
നമ്മൾ കരുതിയാൽ, ബി കെയർ ഫുൾ, ഓർമകൾ ഉണ്ടായിരിക്കണം, പൂവാലൻ കിളി, ഈ സമയവും കടന്നുപോകും തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട  ഓർമകൾ ഉണ്ടായിരിക്കണം എന്ന ഗാനം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും അധ്യാപകനുമായ ഫൈസൽ എളേറ്റിലാണ് പാടിയത്. ഇക്കഴിഞ്ഞ ഓണത്തിന് താരംഗമായ മാമ്മലിയും ഹസീന ബീഗവും ചേർന്ന് പാടിയ തിരുവോണ പൂവേ പൂവിളി മറന്നുപോയോ എന്ന ഗാനവും മുഹ്‌സിൻ കുരിക്കൾ സംഗീതം നിർവഹിച്ച നിലാമലരേ എന്ന ആൽബത്തിൽ ശ്രേയ ജയദീപ് പാടിയ
മോഹമാലെ ഞാൻ ഇഷ്‌ക്ക് പാടുന്നു എന്നിവയെല്ലാം ഹിറ്റായി.  
ബാപ്പു വാവാടും ഫൈസൽ മാഷും ഹസ്സൻ നെടിയനാടും ഒ.എം കരുവാരക്കുണ്ടുമൊക്കെ നൽകുന്ന പ്രോത്സാഹനം നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഫസൽ മാഷ് പറയുന്നു. കോഴിക്കോട് ആകാശവാണി നിലയത്തിലെ കാഷ്യൽ അനൗൺസർ കൂടിയാണ് ഫസൽ. 2005-മുതൽ മാപ്പിള കല മത്സര വേദികളിൽ വിധി കർത്താവായി രംഗത്തുണ്ട്. 
ഭാര്യ: താമരശ്ശേരി സ്വദേശി നസീമ. മക്കൾ: മുഹമ്മദ് റസ്‌ലാൻ, ദിയാൻ.

Latest News