വാഷിംഗ്ടണ്‍- നവംബര്‍ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിലെ വിജയിയായി ജോ ബൈഡനെ ഇലക്ടറല്‍ കോളേജ് പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നുവെന്ന ആരോപണം ആവര്‍ത്തിച്ചു കൊണ്ടിരിക്കെ തന്നെയാണ് ട്രംപിന്റെ പ്രസ്താവന. ഇലക് ഷനില്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് കൃത്യമായ ആരോപണങ്ങള്‍ ഉന്നയിക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ല. അടിസ്ഥാന രഹിതമായ വാദങ്ങളാണ് ട്രംപ് ഉന്നയിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ഇലക്ടറല്‍ കോളേജ് ബെഡനെ തെരഞ്ഞെടുത്താല്‍ അത് വലിയ തെറ്റായിരിക്കുമെന്നാണ് തന്റെ താങ്ക്‌സ് ഗിവിംഗ് ദിന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്.
ഇത് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള കാര്യമാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ടറല്‍ കോളേജ് ബൈഡനെ തെരഞ്ഞെടുത്താല്‍ എന്തുചെയ്യുമെന്നയാരുന്നു ചോദ്യം.
അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ വലിയ തെറ്റായിരിക്കും അതെന്നാണ് ട്രംപ് പറഞ്ഞത്.