Sorry, you need to enable JavaScript to visit this website.

വേതന വ്യവസ്ഥയില്ലാതെ തൊഴില്‍ കരാറില്ല

അബുദാബി- വേതന വ്യവസ്ഥകള്‍ വ്യക്തമാക്കാത്ത തൊഴില്‍ കരാറുകള്‍ അബുദാബി സാക്ഷ്യപ്പെടുത്തില്ലെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങള്‍ പൂര്‍ണമായിരിക്കണം. വേതനം, തൊഴില്‍ സമയം, തസ്തിക എന്നിവ കരാറുകളില്‍ വ്യക്തമാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥയാണിത്. ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ കരാറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു  മുന്നോടിയായി കമ്പനികള്‍ നല്‍കുന്ന തൊഴില്‍ വാഗ്ദാന പത്രിക (ഓഫര്‍ ലെറ്റര്‍)യും കരാറും തമ്മില്‍ താരതമ്യം ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു.

 

 

Latest News