ദുബായ്- യു.എ.ഇയില്‍ ജുമുഅക്കായി പള്ളികള്‍ തുറക്കാനുള്ള തീരുമാനം വലിയ അനുഗ്രഹമാണെന്നും വിശ്വാസികള്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും ദുബായ് ഗ്രാന്‍ഡ് മുഫ്തി ഡോ. അഹ്്മദ് അല്‍ ഹദ്ദാദ് പറഞ്ഞു.
ഡിസംബര്‍ നാല് മുതലാണ് യു.എ.ഇയിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കുന്നത്.
ജുമുഅ പ്രാര്‍ഥന തുടങ്ങുന്നതിന് ലഭിച്ച അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദിയുള്ളവരാകണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച പാടില്ലെന്നും അദ്ദേഹം ഉണര്‍ത്തി.
വിശ്വാസികള്‍ക്ക് വലിയ ആഹ്ലാദം പകരുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ആരാധനകള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും ഗ്രാന്‍ഡ് മുഫ്തി കൂട്ടിച്ചേര്‍ത്തു.