പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടു പാടിക്കുന്ന വീഡിയോ വൈറലായി; താനൂര്‍ സിഐക്കെതിരെ അന്വേഷണം

മലപ്പുറം- പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ തുണിയുരിഞ്ഞ് അടിവസ്ത്രത്തില്‍ നിര്‍ത്തി കൈക്കൊട്ടി പാട്ടു പാടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഓഫീസര്‍ താനൂര്‍ സി ഐ, സി. അലവിയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

പോലീസിന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി ഈ വീഡിയോയുടെ വിശദാംശങ്ങളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങളും അന്വേഷിക്കും.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ പോലീസ്റ്റ് സ്റ്റേഷനില്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ചിത്രം വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതിന് ഒരു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. 

Latest News