Sorry, you need to enable JavaScript to visit this website.

പതിമൂന്ന് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ വിലക്കുമായി യു.എ.ഇ

ദുബായ്- പതിമൂന്ന് രാജ്യങ്ങളിൽനിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് യു.എ.ഇ നിർത്തി. പാക്കിസ്ഥാൻ, സിറിയ, അഫ്ഗാനിസ്ഥാൻ, തുർക്കി, ലെബനോൺ, അൾജീരിയ, കെനിയ, ഇറാഖ്, തുണീഷ്യ, സോമാലിയ, ലിബിയ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ നിരോധനം നിലവിൽ വന്നത്. പുതിയ തൊഴിൽ വിസകളും സന്ദർശക വിസകളും ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അനുവദിക്കില്ല. സുരക്ഷാ കാരണങ്ങളാണ് വിസ നിരോധിക്കാനായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ എന്തു തരം സുരക്ഷ ഭീഷണിയാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ പതിനെട്ട് മുതലാണ് വിസ നിരോധനം നിലവിൽ വന്നത്.
 

Tags

Latest News