Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പത്തു പ്രവിശ്യകളില്‍ കനത്ത മഴക്കു സാധ്യത

റിയാദ് - സൗദിയിലെ ഒട്ടുമുക്കാല്‍ പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ സൗദിയില്‍ പത്തു പ്രവിശ്യകളില്‍ കനത്ത മഴക്കു സാധ്യതയുണ്ട്. മക്ക പ്രവിശ്യയിലും മക്ക പ്രവിശ്യയുടെ തീരമേഖലയിലുമാണ് ആദ്യം മഴ ലഭിക്കുക. മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്.


മക്ക പ്രവിശ്യയില്‍ ശക്തമായ കാറ്റിന്റെയും പൊടിക്കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴ പെയ്യുക. പ്രവിശ്യയില്‍ പെട്ട മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അല്‍കാമില്‍, ജുമൂം എന്നിവിടങ്ങളിലെല്ലാം മഴ പെയ്യും.

നാളെയും മറ്റന്നാളും തായിഫിലും അര്‍ദിയ്യാത്തിലും മൈസാനിലും മഴ ലഭിക്കും. നാളെ  മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ അല്‍ഖുര്‍മ, തുര്‍ബ, റനിയ, അല്‍മോയ എന്നിവിടങ്ങളിലും നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ലൈത്ത്, അദും, ഖുന്‍ഫുദ എന്നിവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.

 

Latest News