Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡി വിദേശ യാത്ര  നടത്താത്ത ആദ്യ വര്‍ഷമായി 2020 

ന്യൂദല്‍ഹി- കോവിഡ്-19 മോഡിജിയ്ക്കാണ് ഏറ്റവും വലിയ പ്രശ്‌നമായത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഒന്നിനുപിറകെ ഒന്നായി നിരവധി യാത്രകളാണ് അദ്ദേഹം വിദേശത്തേക്ക് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്രമോഡി. കോവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വര്‍ഷത്തെ വിദേശ പര്യടനം ഒഴിവാക്കിയത്.ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് അടുത്തമാസവും മോഡിയ്ക്ക് വിദേശ യാത്രകളൊന്നും നിശ്ചയിച്ചിട്ടുമില്ല. അടുത്ത മാര്‍ച്ചോട് കൂടി നടക്കുന്ന അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്ര. അങ്ങിനെ വരികയാണെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് ശേഷം മോഡി വിദേശ യാത്ര നടത്താത്ത ആദ്യ വര്‍ഷമെന്ന ഖ്യാതികൂടി 2020ന് സ്വന്തമാകും.
ഏറ്റവും അവസാനം മോഡി വിദേശത്തേക്ക് പോയത് 2019 നവംബറിലാണ്. ബ്രസീലിലേക്കായിരുന്നു ഈ യാത്ര. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിന് പിന്നാലെ ഈ വര്‍ഷം മാര്‍ച്ചില്‍ വിദേശ യാത്രകള്‍ പാടില്ലെന്ന് തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് മോഡി പറഞ്ഞിരുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തോട് കൂടിയായിരുന്നു ഇത്.
ഇംഗ്ലീഷ് വാര്‍ത്താ മാധ്യമമായ ദി പ്രിന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2014 ജൂണ്‍ 15 മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവില്‍ മോഡി 96 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയാണ് ഈ കണക്കെന്നാണ് റിപ്പോര്‍ട്ട്. 

Latest News