Sorry, you need to enable JavaScript to visit this website.

ഖുറയ്യാത്തിൽ രണ്ടു റെസ്റ്റോറന്റുകൾ അടപ്പിച്ചു

ഖുറയ്യാത്ത് - നിയമ ലംഘനങ്ങൾക്ക് രണ്ടു റെസ്റ്റോറന്റുകൾ ഖുറയ്യാത്ത് ബലദിയ അടപ്പിച്ചു. നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. മോശം ശുചീകരണ നിലവാരം, ആരോഗ്യ വ്യവസ്ഥകൾക്ക് വിരുദ്ധമായ നിലക്ക് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റില്ലാതിരിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് റെസ്റ്റോറന്റുകളിൽ കണ്ടെത്തിയത്. സ്ഥാപനങ്ങൾക്ക് നിയമാനുസൃത പിഴകളും ചുമത്തിയിട്ടുണ്ടെന്ന് ഖുറയ്യാത്ത് ബലദിയ മേധാവി എൻജിനീയർ സുമൈഹാൻ ബിൻ മുഹമ്മദ് അൽശമ്മരി പറഞ്ഞു. 
ആരോഗ്യ വ്യവസ്ഥകളും കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ഇരുപത്തിനാലു മണിക്കൂറിനിടെ ഖുറയ്യാത്തിൽ 97 വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാധികൃതർ പരിശോധനകൾ നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. 
മാസ്‌കുകൾ ധരിക്കുന്നുണ്ടെന്നും അണുനശീകരണികൾ ലഭ്യമാക്കുന്നുണ്ടെന്നും ഉപയോക്താക്കൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്നും ശാരീരിക അകലം പാലിക്കേണ്ടതിനെ കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നുണ്ടെന്നും ഉപയോക്താക്കൾക്കിടയിൽ സുരക്ഷിത അകലം ബാധകമാക്കുന്നതിന് നിലത്ത് അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷോപ്പിംഗ് ട്രോളികൾ അണുവിമുക്തമാക്കുന്നുണ്ടെന്നും പരിശോധനകൾക്കിടെ ഉറപ്പു വരുത്തുന്നുണ്ട്. മുൻകരുതൽ, പ്രതിരോധ നടപടികളും ആരോഗ്യ വ്യവസ്ഥകളും പാലിക്കാത്തതുമായി ബന്ധപ്പെട്ട 12 നിയമ ലംഘനങ്ങളും പരിശോധനകൾക്കിടെ കണ്ടെത്തി. നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായും എൻജിനീയർ സുമൈഹാൻ ബിൻ മുഹമ്മദ് അൽശമ്മരി പറഞ്ഞു.
 

Tags

Latest News