Sorry, you need to enable JavaScript to visit this website.

ഭാഗ്യം ചെയ്ത രണ്ട് ടര്‍ക്കി കോഴികളെ പ്രസിഡന്റ് ട്രംപ് മോചിപ്പിച്ചു-video

വാഷിംഗ്ടണ്‍- വിളവെടുപ്പ് ഉത്സവമായി അമേരിക്ക ആഘോഷിക്കുന്ന താങ്ക്‌സ് ഗിവിംഗ് വിരുന്നിന്റെ ഭാഗമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും രണ്ട് ടര്‍ക്കി കോഴികളെ വിട്ടയച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ചേര്‍ന്ന് രണ്ട് ടര്‍ക്കി കോഴികളെ മോചിപ്പിച്ചത്.

ട്രംപ് കുടുംബത്തിനുവേണ്ടി മൊത്തം അമേരിക്കക്കാര്‍ക്ക് പ്രസിഡന്റ് ട്രംപ് ആരോഗ്യം നിറഞ്ഞതും സന്തോഷപൂര്‍ണവുമായ താങ്ക്‌സ് ഗിവിംഗ് നേര്‍ന്നു. പരമ്പരാഗതമായി തുടരുന്ന വാര്‍ഷികാഘോഷത്തിനാണ് റോസ് ഗാര്‍ഡനില്‍ ഒത്തു ചേര്‍ന്നതെന്നും ഭാഗ്യമുള്ള രണ്ട് ടര്‍ക്കി കോഴികള്‍ക്ക് പ്രസിഡന്റിന്റെ ഓദ്യോഗിക മാപ്പ് നല്‍കുകയാണെന്നും പ്രഥമ വനിതയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിന്ന് കുടിയേറിയവരാണ് താങ്ക്‌സ് ഗിവിംഗ് ആഘോഷം അമേരിക്കയിലെത്തിച്ചത്. അമേരിക്കക്കു പുറമെ കാനഡയും ഇത് വിളവെടുപ്പുത്സവമായി ആഘോഷിക്കുന്നു.  1863ല്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണാണ് താങ്ക്‌സ് ഗിവിംഗ് ദേശീയ അവധിദിനമായി പ്രഖ്യാപിച്ചത്. താങ്ക്‌സ് ഗിവിംഗ് വിരുന്നിന് പൊരിച്ച ടര്‍ക്കിക്കോഴിയാണ് പ്രധാന വിഭവം.

ടര്‍ക്കിക്കോഴികള്‍ ധാരാളമായി തീന്‍മേശയിലെത്തുന്ന ഇന്ന് പ്രസിഡന്റ് മാപ്പ് നല്‍കിയ രണ്ട് ടര്‍ക്കി കോഴികളെ ഭാഗ്യം ചെയ്തവരെന്നാണ് വിശേഷിപ്പിച്ചത്.

 

Latest News