യു.എ.ഇ മന്ത്രി സാറ അല്‍ അമീരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

ദുബായ്- യു.എ.ഇ മന്ത്രി സാറാ അല്‍ അമിരി, ഈ വര്‍ഷം ഏറ്റവും സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ബി.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാറയെ അഭിനന്ദിച്ചു,

ചൊവ്വയിലേക്കുള്ള യു.എ.ഇയുടെ പ്രയാണത്തെ അല്‍ അമീരി എങ്ങനെ വിജയകരമായി നയിച്ചു എന്ന് വിശദീകരിച്ച ശൈഖ് മുഹമ്മദ് പറഞ്ഞു: അവര്‍ക്ക് ഒന്നും അസാധ്യമല്ല.”

യു.എ.ഇ വൈസ് പ്രസിഡന്റിന് നന്ദി അറിയിച്ച അല്‍ അമീരി, താങ്കളാണ് എന്റെ പ്രചോദനമെന്ന്് വ്യക്തമാക്കി.
'എന്റെ പ്രചോദനാത്മക അധ്യാപകന്‍, നിങ്ങളുടെ ശ്രേഷ്ഠത, നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പ്രചോദിപ്പിക്കുകയാണ്. നിങ്ങളോടൊപ്പം ഞങ്ങള്‍ നേട്ടങ്ങളുടെ യാത്ര തുടരും, നിങ്ങളുടെ വിശ്വാസത്തോടെ ഒന്നും അസാധ്യമല്ല- അവര്‍ ട്വീറ്റ് ചെയ്തു.

 

Latest News